ഇന്ത്യാ – ബംഗാളാദേശ് അതിര്‍ത്തിയില്‍ ഇന്ത്യയിലും ബംഗാളാദേശിലൂടെയും ആയി ഒഴുകുന്ന നദി ആണ് ദ്വാക്കി. Umngot River എന്നാണ് പ്രാദേശികമായി ഈ നദി അറിയപെടുന്നത്, തെളിനീരുപോലുള്ള ജലം ആണ് മറ്റു നദികളില്‍ നിന്നും ദ്വാക്കിയെ വ്യത്യസ്തമാക്കുന്നത്.സ്ഫടികസമാനമായ ദ്വാക്കിയിലെ ജലത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു ഇത് യാത്രികര്ക്ക്ടയിലും , പ്രകൃതി സ്നേഹികള്‍ക്കിടയിലും ധാരാളം ചര്‍ച്ചാ വിഷയം ആയതാണ്.

യാതൊരു വിധത്തിലും ഈ നദി മലിനീകരിക്കപെടുന്നില്ല എന്നത് തന്നെ ആണ് ഈ സവിശേഷമായ ജല വൈവിദ്ധ്യത്തിന്റെ കാരണം. ഇന്ത്യ- ബംഗ്ലാ അന്തര്‍ദേശിയ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദ്വാക്കി എന്നാ ഗ്രാമത്തില്‍ തികഞ്ഞ ഗ്രാമീണര്‍ ആണ് താമസം, അവര്‍ക്കാകട്ടെ ഫാക്ടറികളോ മറ്റു ജല മലനീകരണത്തിന് ഇടയാക്കുന്ന മറ്റു കാരണങ്ങളോ ഇല്ല. പക്ഷെ റോഡില്‍ ഏതു സമയവും ഓടികൊണ്ടിരിക്കുന്ന ട്രെക്കുകള്‍ അല്‍പ്പം ശല്യം തന്നെ ആണ്. ഖാസി വിഭാഗത്തില്‍ പെട്ട ആളുകള്‍ ആണ് ഇവിടെ ഏറിയപങ്കും. പൊതുവേ സമാധാന പ്രിയരും ആതിഥേയത്വ സ്വഭാവമുള്ളവരും ആയിട്ടാണ് എനിക്ക് അനുഭവപെട്ടത് പക്ഷെ കേട്ടുകേള്‍വി ഇതിനു നേരെ വിപരീതം ആയിരുന്നു.
ഈ ഗ്രാമീണരുടെ പ്രധാനാമായ വരുമാന മാര്‍ഗങ്ങള്‍ രണ്ടാണ് , ദ്വാക്കി നദിയില്‍ എത്തുന്ന ടൂറിസ്റ്റുകളില്‍ നിന്നും ഉള്ള വരുമാനവും , പിന്നെ നദിയിലെ സ്വാദിഷ്ടമായ മീനുകളെ വില്‍പ്പന നടത്തിയും. ദ്വാക്കി നദിയിലേ ബോട്ടിംഗ് ആണ് പ്രധാനമായ ടൂറിസ്റ്റ് ആകര്‍ഷണം, ഒരു മണികൂറിനു 400 INR ആണ് ഇതിന്റെ ചെലവ് സീസണ് സമയത്ത് ഈ തുക വീണ്ടും ഉയരും. തീരെ മലനീകരണം ഇല്ലാത്തതിനാല്‍ ആകാം ദ്വാക്കി നദിയിലെ മീനിനു നല്ല സ്വാദു ആണ് അതുകൊണ്ട് തന്നെ ഇതിനു ധാരാളം ആവശ്യകാരും ഉണ്ട്.
വൈകുന്നേരം ആയികഴിഞ്ഞാല്‍ കുട്ടികളും , സ്ത്രീകളും , ചെറുപ്പക്കാരും , വൃദ്ധരും എല്ലാം തങ്ങളുടെ ചൂണ്ടയുംമായി ഈ നദികരയില്‍ കാണും ,കുറെ ആളുകള്‍ നദീതീരത്തിലും ചിലര്‍ വള്ളത്തില്‍ നദിയില്‍ പല ഭാഗത്തും ആയി ചൂണ്ടയും ആയി ഉണ്ടാകും. ഈ ചൂണ്ടയിടല്‍ കേവലം വരുമാനമാര്‍ഗ്ഗം മാത്രമല്ല ഇവര്‍ക്ക്, മികച്ച ഒരു വിനോദം കൂടി ആണ് ,യാതൊരു തരത്തിലും ഉള്ള തരo തിരിവുകളും ഇല്ലാതെ സ്ത്രീകളും , കുട്ടികളും , വയോജങ്ങളും എല്ലാം വളരെ ഉല്ലാസത്തോടെ നടത്തുന്ന ഈ ചൂണ്ടയിടല്‍ മഹാ – മഹം ഹൃദ്യമായ ഒരു കാഴ്ച തന്നെ ആണ്.

ഓഫ് സീസണില്‍ ഇവിടെ എത്തിച്ചേര്‍ന്നത് കൊണ്ട് ടൂറിസ്റ്റ് ബാഹുല്യം തീരെ ഇല്ലാത്തതിനാല്‍ ഗ്രാമിണരും ആയി നന്നായി ഇടപെഴുകാനും ,അവരോടൊപ്പം ചൂണ്ടയിടലും വള്ളത്തില്‍ യാത്രയും എല്ലാം സുഗമമായി നടന്നു. നദിയുടെ മറുകര ബംഗ്ലാദേശ് ആണ് അത് കൊണ്ട് തന്നെ വള്ളം നദിയിലെ അതിര്‍ത്തി വിടാതിരിക്കാന്‍ വള്ളക്കാരന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക് ഇംഗ്ലീഷും , ഹിന്ദിയും തീരെ അറിയില്ലാത്തതു കൊണ്ടും എനിക്ക് അവരുടെ ഖാസി ഭാഷ അറിയാത്തതിനാലും ഞങ്ങളുടെ ആശയവിനിമയം വളരെ സുഗമം ആയിരുന്നു. 🙂
വളരെ അധികം സംതൃപ്തി നല്കിയ ഒരു സന്ദര്‍ശനം ആയിരുന്നു ദ്വാക്കിയിലെത് , ഇന്ത്യാ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നമ്മുടെ പട്ടാളക്കാരും ബംഗ്ലാ സേനയും തമ്മിലുള്ള സൌഹൃദം വളരെ അധികം വിചിത്രവും – അത്ഭുതകരവും ആയി തോന്നി ( തലേ ആഴ്ച ഇന്ത്യയുടെ മറ്റൊരു അതിര്‍ത്തി ആയ ചൈനാ ബോര്‍ഡറിലെ നാതുല പാസിലെ അനുഭവങ്ങള്‍ ആണ് ഇവിടെ എത്തിയപ്പോള്‍ മാറിമറിഞ്ഞത് ) ബംഗ്ലാദേശ് പട്ടാളത്തിലെ സുന്ദരികളായ ഒരു ഗ്രൂപ്പ് പെണ്‍കുട്ടികള്‍ ഇന്ത്യയിലെ ചായ കടയില്‍ നിന്നും ചായയയും കുടിച്ചു സോറ പറഞ്ഞു ഞങ്ങള്ക്ക്ഒരു ഹായ് പറഞ്ഞു കടന്നു പോയപ്പോള്‍ വാ പൊളിച്ചു നിന്ന് പോയി. മലയാളികള്‍ ആയ ഏതാനും പട്ടാളക്കാരെ അവിടെയും കാണാന്‍ സാധിച്ചു.
മേഘലയില്‍ ആണ് ദ്വാക്കി എന്ന ഗ്രാമവും ഈ നദിയും. അടുത്തുള്ള എയര്‍പോര്‍ട്ട് ആയ ഗുവഹാട്ടിയില്‍ ( Assam ) നിന്നും ഏകദേശം 180 Km ദൂരം. ഇങ്ങോട്ടുള്ള യാത്രയില്‍ ഇത് കൂടാതെ തന്നെ നമ്മള് പണ്ട് സ്കൂളില്‍ പുസ്തകങ്ങളില്‍ ഒരു പാട് കേട്ട മഴ നിലക്കാത്ത ചിറാപുഞ്ചിയും , പ്രകൃതി മഹാ അത്ഭുതമായി ഒരുക്കിയിരിക്കുന്ന Double deck living bridge , The cleanest village in Asia Mawlynnong ഗ്രാമവും , Seven sisters water fall എല്ലാം അടങ്ങുന്ന ഒരു മാരകമായ പ്രകൃതി ദൃശ്യ പരമ്പര തന്നെ കണ്ടു തൃപ്തരാകം.

ദ്വാക്കിയിലെ ഒരു ചെറിയ ചായകടയില്‍ ഇരുന്നു ഭാഷ അറിയാത്ത ആളുകളോട് ഖോരം – ഖോരം സംസാരിച്ചു കഴിച്ച ദ്വാക്കി നദിയിലെ മീനിന്റെ രുചി ഇപ്പോഴും നാവില്‍ ഉണ്ട്.

Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.