യാത്രകൾ മനുഷ്യൻ തുടങ്ങിയ കാലം മുതലേ അവന്റെ ഉള്ളിൽ സാഹസികതയുടെ ഉണർവും ആരംഭിച്ചിരുന്നു . പ്രാചീനകാലത്ത് തങ്ങൾ ജീവിക്കുന്ന നദീതീരത്തിന് അക്കരയുള്ള പ്രദേശത്തേക്ക് ആർത്തലയ്ക്കുന്ന നദി കടന്ന് എത്തിപ്പെടാൻ അവന്റെ മനസ്സ് തുടിച്ചു.
തന്റെ പ്രദേശത്തെ ഏറ്റവും ഉയരമുള്ള മല കയറുവാനും അതിന്റെ മറുവശത്തെ ഭൂപ്രകൃതിയെ അറിയുവാനും അവൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിസാഹസികനായ ചിലർക്ക് അത് സാധിച്ചു, സമൂഹം അവരെ ആരാധനയോടെ നോക്കിനിന്നു. അത്തരം സാഹസികതകളുടെ പരിണിത ഫലങ്ങളാണ് മനുഷ്യനെ എവറസ്റ്റിന്റെ നിറുകയിൽ വരെ എത്തിച്ചുകൊണ്ടിരിക്കുന്നത്.
യാത്രകൾ അത് പരന്ന ഭൂപ്രദേശത്ത് കൂടെയുള്ളതോ , ഗ്രാമ പ്രദേശങ്ങളിലൂടെയും നഗരങ്ങളിലൂടെയും മാത്രമുള്ളതല്ല .
ഒരു സഞ്ചാരി പൂർണതയിലെത്തുന്നത് ട്രക്കിംഗ് കൂടി തന്റെ ലിസ്റ്റിൽ എത്തുമ്പോഴാണ് പ്രകൃതിയുടെ രൗദ്രത , കാഠിന്യം , സാഹസികത, നമ്മെ തന്നെ തിരിച്ചറിയാനുള്ള ഒരു ശ്രമം എന്നീ നിലകളിൽ ട്രക്കിങ് ഒരു സഞ്ചാരിക്ക് ഒഴിവാക്കാൻ സാധിക്കുന്ന ഒന്നല്ല.
നമ്മുടെ ഉള്ളിലെ നാം അറിയാതെ കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും ഹൈക്കിങ്ങിന് സാധിക്കുമെന്ന് ഉറപ്പിച്ചു പറയാം. നമ്മുടെ കായികശേഷിയും മനസാന്നിധ്യത്തിന്റെയും അളവുകൾ പരിശോധിക്കുവാനും അതു ഊട്ടിയുറപ്പിക്കുവാനും ഹൈക്കിംഗിൽ ധാരാളം അവസരങ്ങൾ ലഭിക്കും.
ട്രക്കിങ്ങിന് തീർച്ചയായും Age, Gender, Physical nature ( Obese or not) എന്നീ ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നവയല്ല, മനോഭാവമാണ് ഏറ്റവും പ്രാധാന്യമേറിയ ഘടകം.
60 വയസ്സിനു മുകളിൽ പ്രായമുള്ള ധാരാളം ആളുകളോടൊപ്പം ട്രക്ക് ചെയ്യുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവരിൽ ചിലരുടെ physical fitness , trekking spirit ഉം അത്ഭുതം ഉളവാക്കിയിട്ടുണ്ട്. 78 വയസ്സ് പ്രായമുള്ള മലയാളിയായ ഒരു അമ്മയോടൊപ്പം 12000 അടി ഉയരമുള്ള ഹിമാലയത്തിലെ തുംഗനാഥ് കയറാൻ സാധിച്ചതും, മുകളിൽ സൂചിപ്പിച്ച ഘടകങ്ങൾ ട്രക്കിങ്ങിനെ സ്വാധീനിക്കുന്നില്ല എന്ന് ഉറപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
മികച്ച ട്രക്കിംഗ് അനുഭവത്തിന് തീർച്ചയായും മറ്റ് യാത്രകൾ പോലെ തന്നെ തയ്യാറെടുപ്പുകൾ ആവശ്യമാണ്. Destination fix ചെയ്തുകഴിഞ്ഞാൽ mountains നെ സംബന്ധിക്കുന്ന അടിസ്ഥാനമായ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുക അത് ട്രക്കിങ്ങിന് സഹായിക്കും.
ട്രക്കിംഗ് ഫിക്സ് ചെയ്ത് കഴിഞ്ഞാൽ ശാരീരികക്ഷമത ഉയർത്തുവാൻ ഓരോ ദിവസവും ശ്രമിക്കുക. High altitude Trekking ആണ് ഉദ്ദേശിക്കുന്നതെങ്കിൽ mountain sickness നെ പ്രതിരോധിക്കാനുള്ള വ്യായാമങ്ങൾ ചെയ്ത് തുടങ്ങുക.
എപ്പോഴും ട്രക്കിങ് പുലർച്ചെ തന്നെ ആരംഭിക്കുവാന് ശ്രദ്ധിക്കുക.
Smart Packing and planing.
ആവശ്യമായ സാധങ്ങളുടെ പായ്ക്കിംഗ് അതും വളരെ സ്മാർട്ട് ആയ പായ്ക്കിംഗ് ആണ് ട്രക്കിംഗിന് ആവശ്യം. ബായ്ക്ക്പായ്ക്കിന്റെ ഭാരം തീർച്ചയായും ട്രക്കിംഗിനെ സ്വാധീനിക്കും.
എത്രത്തോളം Backpack ന്റെ ഭാരം കുറയ്ക്കാമോ അത്രത്തോളം ട്രക്കിംഗ് എൻജോയ് ചെയ്യാം. പക്ഷേ അത്യാവശ്യ സാധനങ്ങൾ ബാഗിൽ ഉണ്ടായിരിക്കുകയും ചെയ്യണം.
Essentials for hiking.
* Water proof backpack
* First aid kit
* Flash light
* Sub cream / moisturizer
* Water bottle
* Insect repellent
* Tent/Sleeping bag ( Based on the travel plan )
* Rain coat ( Based on the climate condition )
* Knife
* Thermal jacket ( Based on the climate condition )
* Stick ( If you need )
* Camera , binoculars ( If you need )
What to wear
കോട്ടൺ വസ്ത്രങ്ങളും സോക്സും പരമാവധി ട്രക്കിംഗിന് ഒഴിവാക്കുക വളരെ പെട്ടെന്ന് ഉണങ്ങുന്ന ട്രക്കിംഗ് പാന്റ്സ് മാർക്കറ്റിൽ ലഭ്യമാണ് അത്തരം പാന്റുകളുടെ ഉപയോഗം മഴക്കാലത്തെ ട്രക്കിങ്ങിന് വളരെയധികം പ്രയോജനം ചെയ്യും. ക്യാപ്പും, സൺഗ്ലാസും ട്രക്കിംഗിന് ആവശ്യമായ ഘടകങ്ങളാണ്.
Trekking Shoe
ഒരു Frequent hiking ആണ് ഉദ്ദേശിക്കുന്നുവെങ്കിൽ ഒരു കാരണവശാലും ട്രക്കിങ് ഷൂവിന്റെ ക്വാളിറ്റിയിൽ compromise ചെയ്യരുത്. ട്രക്കിംങ്ങിനിടയിൽ 80 ശതമാനവും അപകടസാധ്യതക്ക് കാരണമാകുന്നത് ഗുണമേന്മയില്ലാത്ത ഷൂവിന്റെ ഉപയോഗമാണ്.
Slippers ട്രക്കിംഗിനായി ഒരു കാരണവശാലും ഉപയോഗിക്കരുത്.
മികച്ച friction ഉള്ള ട്രക്കിംഗ് ഷൂ നമ്മെ slip ആകുന്നതിൽ നിന്നും Ankle break നിന്നും നല്ല രീതിയിൽ സംരക്ഷിക്കും , അതുകൊണ്ട് അത്തരം മികച്ച ട്രക്കിങ് ഷൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Food&Drinks
ട്രക്കിങ്ങിന് സാധാരണയിൽ കൂടുതൽ എനർജി ശരീരത്തിന് ആവശ്യമാണ്. വലിയ ഭക്ഷണപ്പൊതികൾ ബാഗിൽ കരുതുന്നത് ഭാരം ഉയർത്താൻ ഇടയാക്കും, അതു മാത്രമല്ല ധാരാളം ഭക്ഷണം കഴിച്ചാൽ സുഗമമായ രീതിയിൽ ട്രക്ക് ചെയ്യുവാനും സാധിക്കില്ല . അതുകൊണ്ട് ഡ്രൈ ഫ്രൂട്ട്സും , എനർജി ബിസ്ക്കറ്റ്സും ട്രക്കിംഗിന് ഇടയിൽ കഴിക്കുന്നതാണ് ഉത്തമം, ധാരാളം വെള്ളം കുടിക്കുക തുടർച്ചയായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ഡീഹൈഡ്രേഷൻ നിന്നും രക്ഷിച്ചു ശരീരത്തിൽ എനർജി നിലനിർത്താൻ സഹായിക്കും. വാട്ടർ ബോട്ടിലിൽ വെള്ളം തീരുന്നതനുസരിച്ച് ലഭ്യമായ സ്ഥലങ്ങളിൽ നിന്നും refill ചെയ്യാൻ മറക്കരുത് .
വാഴപ്പഴം ട്രക്കിങ്ങിന് ഇടയിൽ കഴിക്കാൻ ഉത്തമമായ ഭക്ഷണമാണ്.
General Rules in trekking
മറ്റുള്ള യാത്രകളിൽ നിന്ന് ട്രക്കിങ് വ്യത്യസ്തമാകുന്നത് കടന്നു പോകുന്ന വഴിത്താരകളിൽ ഏറിയപങ്കും മനുഷ്യവാസമില്ലാത്തതും സമ്പുഷ്ടമായ ജൈവ വൈവിധ്യമാര്ന്ന പ്രദേശങ്ങളിലൂടെ ആയിരിക്കും എന്നതാണ് , അതുകൊണ്ടുതന്നെ പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും യാതൊരു വിധത്തിലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഇതൊരു ഹൈക്കറുടെ അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ് ഏറ്റവും എളിമയോടെ പ്രകൃതിയെയും സഹ ഹൈക്കേർസിനെയും ബഹുമാനിച്ച് മാത്രം കയറുക.
അല്പം മുന്നോട്ടു കുനിഞ്ഞു നടക്കുന്നത് ട്രക്കിംഗ് അനായാസകരമാക്കാൻ നമ്മ സഹായിക്കും. ട്രക്കിംഗിനിടയിലെ സംസാരം നമ്മുടെ എനർജി നഷ്ടപ്പെടുത്തുന്ന ഒന്നാണ്. കൃത്യമായ ഇടവേളകളിൽ വിശ്രമിച്ചും വെള്ളം കുടിച്ചും ഹൃദയ താളം നോർമലാക്കിയും മാത്രം കയറുക. ഒരു മത്സര സ്വഭാവം ട്രക്കിങ്ങിന് നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വനപ്രദേശത്തിലൂടെയുള്ള ട്രക്കിങ്ങിന് ഇടയിൽ കാണുന്ന മൃഗങ്ങളെ ശല്യപ്പെടുത്താനോ ഭക്ഷണം നൽകാനോ ശ്രമിക്കാതിരിക്കുക. പ്രകൃതിക്ക് യാതൊരു അലോസരങ്ങളും സൃഷ്ടിക്കാതെ യാത്ര ചെയ്താൽ മാത്രമേ ട്രക്കിംഗ് വിജയകരമായി എന്ന് അവകാശപ്പെടാൻ സാധിക്കുകയുള്ളൂ.
പ്രകൃതി ഒരിക്കലും നമുക്ക് അവകാശപ്പെട്ടതല്ല നാം അവിടെ ഒരു സന്ദർശകൻ മാത്രമാണ്. വനത്തിലൂടെയുള്ള യാത്രകൾക്കിടയിൽ നമ്മെ ആകർഷിക്കുന്ന പലതും കണ്ടേക്കാം , പക്ഷേ അതൊന്നും നമുക്ക് വേണ്ടി ഉള്ളതല്ല , ക്യാമറയിലൂടെ മാത്രമേ നമുക്ക് അതൊക്കെ സ്വന്തമാക്കാൻ അവകാശമുള്ളൂ.
ഷുവിനടിയിലെ മൺതരികൾ പോലും തട്ടി ആ പ്രകൃതിയിൽ ഇട്ടതിനു ശേഷം മാത്രമേ ട്രെക്കിംഗ് അവസാനിപ്പിക്കാവൂ , എങ്കിൽ മാത്രമേ നാം ഒരു യഥാർത്ഥ ഉത്തരവാദിത്വമുള്ള ഹൈക്കർ ആകുകയുള്ളൂ.
Do’s
* Respect Nature
* Respect and help others
Don’ts
* Don’t litter / Don’t smoke
* Do not deposit plastics
* Do not harass wild animals and don’t feed them
* Don’t take any thing from nature
* Avoid camera flash in forest
* Do not loud
* Avoid competition mentality
Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.