A Life Extension Trek to the Tigers Nest Monastery – Bhutan
ഭൂട്ടാന് എന്ന കൊച്ചുരാജ്യത്തിലേക്ക് യാത്ര തിരിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങള്‍ ആണ് എവിടെയോ വായിച്ചറിഞ്ഞ ഭൂട്ടാനിലെ സന്തോഷത്തിനെയും സമാധാനത്തിനെയും അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയും പിന്നെ ആ ഭ്രമിപ്പിക്കുന്ന ചിത്രവുമാണ്, ഒരു വലിയ മലമുകളില്‍ മേഘങ്ങളുടെ തഴുകലോടെ തല ഉയര്‍ത്തി നില്ക്കുന്ന ആ ബുദ്ധമഠം ‘Taktsang’ അഥവാ ;Tigers Nest.’
Hiking the Tigers Nest Monastery.
തണുത്തുറഞ്ഞ പാറോയിലെ പ്രഭാതത്തില്‍ താമസിക്കുന്ന Hotel Dragon- ല്‍ നിന്നും രുചികരമായ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് തലേദിവസം ഏര്‍പ്പടാക്കിയ ടാക്സിയില്‍ Tigers Nest-ലേക്ക് തിരിച്ചു. പാറോ ഒരു ചെറിയ സിറ്റി ആണ് ഭുട്ടാനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഈ സിറ്റിയില്‍ ആണ് ( Which is 22 meters high and has 6 floors.It was completed in 1649.) ഭൂട്ടാന്റെ തലസ്ഥാനമായ തിംഫു കഴിഞ്ഞാല്‍ ഈ രാജ്യത്തിലെ വലിയൊരു പട്ടണം എന്നത് പാറോ ആണ് , ഭുട്ടാനിലെ ഒരേ ഒരു എയര്‍പോര്‍ട്ടും ഇവിടെ തന്ന.നഗരം പ്രഭാതത്തില്‍ പതുക്കെ ഉണര്‍ന്നു വരുന്നതെ ഉള്ളു. റോഡിനു ഇരു വശവും ഭുട്ടാനി സവിശേഷ മാതൃകയിലുള്ള വീടുകളും ഓഫീസ് സമുച്ചയങ്ങളും, അതിസുന്ദരമായ കൃഷിഭൂമികളും ആണ്.. വളരെ വൃത്തിയായ പാതയോരത്ത് സുന്ദരമായ പൂച്ചെടികളും നിറഞ്ഞു നില്ക്കുന്നു.
Facts About the Hike.
Distance : Only 12 Km from Paro city
Elevation : 10,240 ft
Duration : 5-7 hr for the entire visit
പാറോ നഗരത്തില്‍ നിന്നും ഏകദേശം 12 KM ദൂരം മാത്രമേ Tigers Nest ന്റെ Base ലേക്ക് എത്തിച്ചേരുവാന്‍ ആവശ്യമുള്ളു , ഏതാണ്ട് 3 മുതല്‍ 4 വരെ മണിക്കൂറു ആവശ്യമുള്ള ഈ ട്രെക്കിങ്ങ് പ്രഭാതത്തില്‍ തന്നെ ആരംഭിക്കുന്നത് ആണ് നല്ലത്. 30 മിനിറ്റ് കാര്‍ യാത്ര കൊണ്ട് ഞാന്‍ Tigers Nest ന്റെ Base – ല്‍ എത്തിച്ചേര്‍ന്നു.സാധാരണ ഏത് ടൂറിസ്റ്റ് മലയോരത്തും കാണുന്നതുപോലെയുള്ള കാഴ്ചകള്‍ തന്നെ ആണ് ഇവിടെയും, കുതിരകളെയും ,കഴുതകളെയും പുറത്ത് കയറ്റി ടൂറിസ്റ്റ്കളെ മുകളില്‍ എത്തിക്കാന്‍ തയ്യാറായി നില്ക്കുന്ന ആളുകള്‍ ,യാത്രികരെ മലകയറാന്‍ വിട്ടിട്ടു വട്ടം കൂടി ഇരുന്നു സൊറ പറയുന്ന ഡ്രൈവേര്‍സ് ,ട്രെക്കിംഗ് നു ആളുകളെ സഹായിക്കുന്ന Walking Sticks വില്‍ക്കുന്ന കുട്ടികള്‍ ,വലിയൊരു ഓപ്പണ്‍ ഹാളുപോലുള്ള നാട്ടു ചന്തയില്‍ കൗതക വസ്തുക്കള്‍ ടൂറിസ്റ്റുകള്‍ക്ക് വില്‍ക്കാനായി നിരത്തി വെക്കുന്ന സ്ത്രീകള്‍…
പതിവുപോലെ കുതിരകളെയും ഗൈഡ്നെയും ഒഴിവാക്കി ഞാന്‍ ട്രെക്കിംഗ് ആരംഭിച്ചു.അല്‍പ്പ ദൂരം സമതല പ്രദേശങ്ങളിലൂടെ നടന്നപ്പോള്‍ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ആ മനം കുളിര്‍ക്കുന്ന കാഴ്ച അങ്ങകലെ വിരാചിച്ചു നില്ക്കുന്നു , ‘ The Great Tigers Nest ‘ ഭുട്ടാന്റെ സാംസ്കാരിക തിലകം എന്ന് അറിയപെടുന്ന പ്രാചിന ബുദ്ധ മഠം.
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ‘500’ രൂപയാണ് Monastery യിലേക്കുള്ള എന്‍ട്രി ഫീ. സമുദ്രനിരപ്പില്‍ നിന്നും ‘10000 feet’ ഉയരത്തില്‍ ആണ് Monastery, ഏതാണ്ടു 10 കി മീ നടന്നു കയറണം ,ബുദ്ധിമുട്ടുള്ളവർക്ക് കുതിരകളുടെ സഹായം ഉപയോഗിക്കാം ‘600’ രൂപയാണ് കയറുന്നതിനുള്ള നിരക്ക്.
Also Read
To know trek comfortably, please check the link
http://traveloncemore.com/anybody-can-trek-2/
The History of the Tigers Nest
1692- ല്‍ ആണ് ഈ Monastery ഇപ്പോള്‍ കാണുന്ന രൂപത്തിൽ നിർമിക്കപ്പെടുന്നത്. വളരെ ആകർഷണീയമായ ചരിത്രസംഭവത്തിന്റെ പിൻബലം ഉണ്ട് ഈ Monastery- ക്ക്.ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഭാരതത്തിൽ നിന്നുള്ള ബുദ്ധമത പ്രചാരകനായ ഗുരു പത്മസംഭവ അദ്ദേഹത്തിന്റെ ബുദ്ധമത പ്രചാരണത്തിനിടെ വധിക്കപ്പെടെണ്ടാതായ ഒരു സാഹചര്യമുണ്ടായി ഈ സമയം അതിസുന്ദരിയായ ‘Yeshe Tsogyal’ എന്ന യോഗിനിയായ പെൺകുട്ടി ഒരു പെൺ കടുവയായി മാറി ഗുരു പത്മസംഭവയെ തോളിലിരുത്തി പറന്നു ഇവിടെ സുരക്ഷിതമായി എത്തി. പിന്നീട് ഗുരു പത്മസംഭവ നീണ്ടകാലം ധ്യാനത്തിലിരുന്ന സ്ഥലത്താണ് ഇന്ന് കാണുന്ന Monastery നിലനിൽക്കുന്നത്. ഭൂട്ടാനിലെ ബുദ്ധമതത്തിന്റെ വ്യാപ്തി അങ്ങനെ ഈ Monastery-ല്‍ നിന്നും ആരംഭിച്ചു, അതാണ് ചരിത്രം.
ധാരാളം ടൂറിസ്റ്റുകള്‍ Monastery-ലേക്ക് എത്തുന്നുണ്ട് ബുദ്ധമത വേരോട്ടമുള്ള രാജ്യങ്ങളിലെ സഞ്ചാരികളാണ് കൂടുതലും, അതോടൊപ്പം Hikers , സഞ്ചാരം ജീവിതചര്യ ആക്കിയവരും ഇവിടം നിരന്തരം സന്ദർശിച്ചു കൊണ്ടേ ഇരിക്കുന്നു. നടന്നു കയറാനുള്ള വഴി കുറച്ചൊക്കെ ദുർഘടം പിടിച്ചതാണ് പലയിടത്തും ആളുകൾ തെന്നി വീഴുന്നുണ്ട്, എന്റെ ഒപ്പം നടന്നു തുടങ്ങിയ ബെൽജിയത്തിൽ നിന്നുള്ള സഞ്ചാരികൾ അറുപതിന് മുകളിൽ പ്രായമേറിയവര്‍ ആണ്, സാധിക്കും വിധം അവരെ സഹായിച്ചു കൊണ്ടാണ് മല കയറിയത്.ബെൽജിയ൦ ഗ്രൂപ്പില്‍ പലരും ഇനി കയറാന്‍ ഇല്ല എന്ന രീതിയില്‍ ചടഞ്ഞുകൂടി ഇരിപ്പായി അവരെയൊക്കെ ചെറുതായി ഒന്ന് Motivate ചെയ്ത് കയറാൻ Help ചെയ്ത് പകുതിവഴി വരെ എത്തി. Bhutan Tourism Department- ന്റെ ഒരു Coffee Shop ഉണ്ട് ഇവിടെ , അതാണ് പകുതി വരെ എത്തി എന്നതിന്റെ അടയാളം.
ഈ മലകയറ്റത്തിന്റെ ഇടയില്‍ അവശ്യവസ്തുക്കൾ വാങ്ങിക്കാനുള്ള ഒരേ ഒരു കട ഇതാണ്. ഭക്ഷണപാനീയങ്ങളും, കുടിവെള്ളവും , സ്നാക്സും ഇവിടെ നിന്ന് ലഭിക്കും പക്ഷെ കനത്തവില നൽകേണ്ടിവരും , ഏതായാലും വന്നതല്ലേ എന്ന് കരുതി Monastery പശ്ചാത്തലമാക്കിയുള്ള ഒരിടത്ത് ഇരുന്ന് 100 രൂപ കൊടുത്തു വാങ്ങിയ കാപ്പി ഊതി കുടിച്ച് അൽപ സമയം വിശ്രമിച്ചു. ബെൽജിയം അമ്മച്ചിമാര് എന്നെ അവർക്ക് വേണ്ടി wait ചെയ്യാൻ സമ്മതിച്ചില്ല, തീർച്ചയായും മുകളിൽവരെ കയറും എന്ന ഉറപ്പും സ്നേഹത്തോടെ നന്ദിയും പറഞ്ഞ് നിർബന്ധിച്ച് എന്നെ പറഞ്ഞുവിട്ടു. ക്യാമറയും തൂക്കി ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നും വന്ന ഈ ചെറുക്കൻ എങ്കിലും മര്യാദയ്ക്ക് പോകട്ടെ എന്നായിരിക്കും അവരുടെ ചിന്ത.
ധാരാളം സംസാരിച്ചു ചിരിച്ചുകളിച്ച് നടന്നുപോകുന്ന കുറച്ചു ഭൂട്ടാനി പെൺകുട്ടികളുടെ പുറകിലായാണ് ഞാന്‍ പിന്നീട് നടന്നത്. ഇടയ്ക്കിടെ അവിടെയുമിവിടെയും നിന്ന് ഫോട്ടോ എടുക്കുന്ന എന്നെ കൗതുകത്തോടെ നോക്കി അവർ ഭൂട്ടാനി ഭാഷയിൽ എന്തോ പറഞ്ഞു ചിരിച്ചു. ഞങ്ങൾ പരിചയപ്പെട്ടു Thimphu – ല്‍ നിന്നുള്ള കോളേജ് കുട്ടികളാണ് അവധി കിട്ടിയപ്പോൾ Monastery-ലേക്ക് വന്നതാണ്. ഭൂട്ടാനില്‍ രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവർ പോലും നന്നായി ഇംഗ്ലീഷ് സംസാരിക്കും.പിന്നെ ഇവരുടെ കാര്യം പറയേണ്ടല്ലോ. കുറെ കാര്യങ്ങൾ സംസാരിച്ചു കൊണ്ടാണ് ഞങ്ങള്‍ മലകയറിയത് കൂടുതലും അവർക്ക് ഇന്ത്യയെക്കുറിച്ച് ആയിരുന്നു അറിയേണ്ടിയിരുന്നത് അതും Bollywood- നെ കുറിച്ച്.
അവരില്‍ നിന്നും എനിക്കറിയേണ്ടത് സ്വാഭാവികമായും ഭൂട്ടാനെ കുറിച്ചും ,ഭൂട്ടാനീസ് വിദ്യാഭ്യാസത്തെ കുറിച്ചും ആയിരുന്നു പക്ഷെ അവരുടെ നിരന്തരമായ Question shootout-ല്‍ എനിക്കു കൂടുതലും മറുപടി പറയാനെ സമയം കിട്ടിയുള്ളൂ. ഒരു അവധി കിട്ടിയപ്പോൾ വീട്ടിലിരുന്ന് വീഡിയോ ഗെയിം കളിച്ച് Fast Food കഴിച്ച് സോഷ്യൽമീഡിയയിൽ മുങ്ങി താഴാതെ ചെറുതെങ്കിലും ഒരു യാത്ര തിരിച്ച ഈ പെൺകുട്ടികളോട് ബഹുമാനം തോന്നി. എല്ലാവരും സൽമാൻഖാന് ഫാൻസ് ആണ് സൽമാന് സിനിമികളിലെ ചില പാട്ടൊക്കെ പാടി ഞങ്ങൾ അങ്ങനെ മലകയറി. ചെങ്കുത്തായ മലനിരകൾ വെട്ടിയൊരുക്കിയ പാതയിലൂടെ നടന്ന് ഒരു വലിയ വെള്ളച്ചാട്ടത്തിന്റെ സമീപത്തുകൂടെ Monastery-യുടെ തൊട്ടു താഴെ എത്തി. വലിയ ഉയരത്തിൽ നിന്ന് കൊണ്ട് അതിസുന്ദരമായ താഴ്വാരത്തെ പശ്ചാത്തലമാക്കി സെൽഫി എടുക്കാൻ ആളുകൾ ക്യൂ നിൽക്കുന്നു. ഇവിടെനിന്നും ഏതാനും വിദേശ സഞ്ചാരികളിൽ താഴെ വീണിട്ടുണ്ട് എന്ന്’ Genji ‘ എന്ന ഭൂട്ടാനി പെണ്‍കുട്ടി പറഞ്ഞു. താഴെ വീണവരുടെ ബോഡി പോലും കിട്ടില്ല അത്രക്കും വലിയ താഴ്ച ആണ്.
Getting to the Monastery
‘850’ കൽപ്പടവുകൾ താണ്ടി വേണം Monastery- യുടെ ഉള്ളില്‍ എത്തുവാന്‍. Bhutan Royal Army- യുടെ കനത്ത പരിശോധനക്കു ശേഷം മാത്രമേ അകത്തു പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ക്യാമറയും ഫോണും ബാഗും Monastery-യുടെ ഉള്ളിൽ അനുവദിനീയമല്ല. 1998 ല്‍ ഇവിടെ ഒരു തീപിടുത്തം ഉണ്ടായി ഇതിനുശേഷമാണ് സെക്യൂരിറ്റി ഇത്ര ശക്തമായത്. പത്ത് കിലോമീറ്റർ- പതിനായിരം അടി നടന്നുകയറി Monastery-ലേക്ക് എത്തുമ്പോൾ ഹൃദയവും മനസ്സും പതുക്കെ ശാന്തമാകും. താഴെ കണ്ണെത്താദൂരത്തോളം നിബിഡമായ വനപ്രദേശം,അങ്ങ് ദൂരേ പൊട്ടുപോലെ കയറിവരുന്ന സഞ്ചാരികളുടെ കാഴ്ച,കയ്യെത്തും ദൂരത്ത് പഞ്ഞിക്കെട്ടുകൾ പോലെയുള്ള മേഘങ്ങൾ, ഭൂമിയിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും ശുദ്ധമായ വായു ശ്വസിച്ച് Monastery-യുടെ അകത്തളങ്ങളിലേക്ക് ഞാൻ കടന്നു.
പ്രധാനമായും 4 ക്ഷേത്രങ്ങളാണ് Monastery-ല്‍ ഉള്ളത്. ഗുരു പത്മസംഭവ വര്‍ഷങ്ങളോളം ധ്യാനത്തിലിരുന്ന Tigers Nest എന്ന ഗുഹയിലേക്ക് നൂഴ്ന്നു വേണം ഇറങ്ങുവാൻ,സുഖകരമായ തണുപ്പ് നിറഞ്ഞ ഈ ഗുഹയിലെ അന്തരീക്ഷം വര്‍ണ്ണനാതീതമായ ഒരു അനുഭൂതി നല്‍കും.സന്യാസിമാര്‍ക്ക് താമസിക്കാനുള്ള ധാരാളം മുറികളും , പ്രാര്‍ത്ഥനാ ഹാളുകളും ഇവിടെ ധാരാളമുണ്ട്. പല മുറികളിലും ,ഹാളുകളിലും സന്യാസിമാർ ധ്യാനനിരതനായിരിക്കുന്നു.ചില സന്യാസിമാര്‍ വിദേശികളായ സഞ്ചാരികൾക്ക് ആശ്രമത്തിന്റെ ചരിത്രവും , ബുദ്ധസൂകതങ്ങളും , ധ്യാന രീതികളും പറഞ്ഞുകൊടുക്കുന്നു. ഒട്ടനവധി വൈദേശിക അക്രമങ്ങൾക്ക് ഈ Monastery വിധേയമായിട്ടുണ്ട് പക്ഷേ അതിനിഗൂഢമായ ബുദ്ധമത ഗ്രന്ഥങ്ങളും ധാരാളം സമ്പത്തും ഉള്ള ഈ ആശ്രമത്തിന്റെ അകത്തളങ്ങളിലേക്ക് കടക്കുവാൻ ഒരു ശത്രുവിനും ഇതുവരെ സാധിച്ചിട്ടില്ല. അക്രമിച്ചവർ ആകട്ടെ ആരും തന്നെ ജീവനോടെ തിരിച്ചു പോയിട്ടുമില്ല എന്നത് ഒരു ചരിത്ര വിസ്മയം ആണ്.
ഈ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആശ്രമത്തിന്റെ ഒരു കോണിൽ ശുദ്ധമായ വായു ശ്വസിച്ച് തണുത്ത കാറ്റിന്റെ തലോടലോടെ അൽപസമയം ഇരുന്നാല്‍ തീർച്ചയായും ആയുസ് മാസങ്ങളോളം വർദ്ധിക്കും. കാര്യമായി എന്തൊക്കെയോ പ്രാർത്ഥിച്ചുകൊണ്ടിരുന്ന എന്റെ ഭൂട്ടാനി പെൺസുഹൃത്തുക്കളിലൊരാൾ എന്നോട് ചോദിച്ചു എന്താണ് താങ്കൾ പ്രാർഥിക്കുന്നത് , കുറച്ചു ദിവസങ്ങൾ ഇവിടെ കഴിയാനുള്ള ഭാഗ്യം എന്നെങ്കിലും ലഭിക്കണേ എന്ന എന്റെ ഉത്തരം എപ്പോഴേ തയ്യാറായിരുന്നു.
ചില കാഴ്ചകളും സ്ഥലങ്ങളും നമ്മെ ഓര്‍ക്കും തോറും വീണ്ടും-വീണ്ടും ഭ്രമിപ്പിക്കും ഇവിടം അങ്ങനെ ആണ്. Tigers Nest Monastery-യും ഈ മലനിരകളും ,വഴിത്താരയും ,നിബിഡ വനവും , വെള്ളച്ചാട്ടങ്ങളും കേവലം കാഴ്ചകള്‍ മാത്രമല്ല , തികഞ്ഞ അനുഭവങ്ങള്‍ കൂടി ആണ് ജീവിതത്തില്‍ ഒരിക്കലും മറ്റൊരിടത്തു നിന്നും ലഭ്യമാകാന്‍ സാധ്യത ഇല്ലാത്ത ഒരു നിഗൂഡമായ അനുഭൂതി.
Essentials for hiking:-
* Carry sufficient food and water.
* First aid kit
* Sunscreen/ moisturizer
* Rain coat (Based on the climatic condition)
* Stick (if necessary)
* Camera, binoculars (if necessary)
Do’s:
* Start the trekking in morning.
* Respect Nature.
* Respect and help others.
Don’ts:
* Avoid all shortcuts because its too dangerous.
* Don’t litter / Don’t smoke.
* Do not make loud noises.
Have you ever been to Tigers Nest? Whats your feeling about this blog? Please Share your experience in comment box..
Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.