സന്തോഷത്തിന്റെ ഒരു റോൾ കഴിച്ചാലോ ? Shawarmashi, The Happiness Roll.
ഫുഡിസ് ആയ യാത്രികർ ഏത് സ്ഥലത്തു ചെന്നാലും ആദ്യം അന്വേഷിക്കുക അവിടുത്തെ പ്രധാന രുചിക്കൂട്ടുകൾ എവിടെ കിട്ടുമെന്നായിരിക്കും. ഓരോ നാട്ടിലും ആ നാടിന്റെ തനതായ രുചിയും മറ്റു ചില സവിശേഷതകളുമൊക്കെയുള്ള ചില ഭക്ഷണശാലകൾ ഉണ്ടാകും. അത്തരം റസ്റ്ററന്റുകൾ കുറച്ചൊക്കെ പ്രശസ്തവും ആകും. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഇത്തരം വ്യത്യസ്തങ്ങളായ ധാരാളം വിഭവങ്ങൾ ലോകത്തിനു പരിചയപ്പെടുത്തിയ സ്ഥലം ആണ്. ധാരാളം പുതിയ ഹോട്ടലുകൾ വന്നും പോയും ഇരിക്കുന്ന നമ്മുടെ കേരളത്തിൽ പക്ഷെ മികച്ച രുചികരമായ ഭക്ഷണം വിളമ്പുന്നവരെ നാം ഇതുവരെ കൈവിട്ടിട്ടും ഇല്ല. നിലവാരമുള്ള മികച്ച വ്യത്യസ്തമായ ഭക്ഷണം സെർവ് ചെയ്യുന്ന അത്തരം ഒരു പുതിയ ഓപ്പൺ റസ്റ്ററന്റ് ആണ് ഈ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നത്.
നല്ല ഫുഡ് സെന്റേഴ്സ് തേടിയുള്ള യാത്രയാണ് ഇവിടെ എത്തിച്ചത്. ഈ ബ്ലോഗ് ഒരു PAID PROMOTION അല്ല.

ലോകത്തിലെ ഏത് രുചിയേയും കൈനീട്ടി സ്വീകരിക്കുന്ന മലയാളി.
നാസക്കാരൻ അങ്ങ് ചന്ദ്രനിൽ ചെന്നിറങ്ങിയപ്പോൾ ചായയും പരിപ്പുവടയും എടുക്കട്ടേ എന്ന് ചോദിക്കാൻ അവിടെയും ഒരു മലയാളിയുടെ ചായക്കട കാണുമെന്നുള്ള ആ വളിപ്പ് അങ്ങ് ചുമ്മാ ഉണ്ടായതല്ല. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും അവിടെ ഒരു മലയാളി ഹോട്ടൽ കാണും, അതുപോലെ മലയാളികൾ രുചിക്കാത്ത ഭക്ഷണവും ഇല്ല, അതിപ്പോ സ്പാനിഷൊ , ഇറ്റാലിയനോ , മെക്സിക്കനോ, ചൈനീസൊ , ഫ്രഞ്ചോ , ആഫ്രിക്കനോ പിന്നെ ഏതുനാട്ടിലെയും ആകട്ടെ നമ്മൾ ഒന്ന് പരീക്ഷിക്കും.
കേരളത്തിൽ ലോകത്തിലെ പല പ്രദേശത്തെയും വിഭവങ്ങൾ വന്നു വിജയിച്ചിട്ടുണ്ടങ്കിലും ഏറ്റവും അധികം നമ്മൾ മലയാളികൾ ഇഷ്ട്ടപെട്ട വിദേശ വിഭവങ്ങൾ എന്നത് അറേബ്യൻ രുചി ആണ്.
കാലങ്ങൾക്കു മുൻപേ കടൽ കടന്നു ഗൾഫിൽ എത്തിയ മലയാളികളിലൂടെ വാമൊഴി പ്രചരിച്ചതാണോ അതോ അറേബ്യൻ രുചിയുടെ പ്രതാപം തന്നെ നമ്മെ കീഴടക്കിയതാണോ എന്നറിയില്ല കേരളത്തിൽ പ്രശസ്തി നേടിയ വിദേശ രുചി മണലാരണ്യങ്ങളിൽ നിന്ന് തന്നെ എന്ന കാര്യത്തിൽ സംശയം ഇല്ല.
കേരളത്തിലെ റസ്റ്ററന്റുകളുടെ പേര് തന്നെ എടുത്തു നോക്കിയാൽ മനസിലാക്കാം ഈ ഒരു അറബ് ഫുഡ്സിന്റെ സ്വാധീനം, മല്ലു തനത് ഹോട്ടൽ പേരുകൾ ഒഴിവാക്കിയാൽ പിന്നെ കാണുന്നതിലേറെയും അറേബ്യൻ-പേർഷ്യൻ പേരുകൾ ആണ്.

ഷവർമ്മ എന്ന ഓൾഡ് സ്കൂൾ വിഭവം.
പൊറോട്ടക്കും ബീഫിനും ശേഷം കേരളത്തിൽ ഒരു രുചി വിപ്ലവം ഉണ്ടാക്കിയ ഫുഡ് ഒരു പക്ഷെ ഷവർമ്മ തന്നെ ആയിരിക്കും. ബിരിയാണിയും ,കുബൂസും , കുഴിമന്തിയുമൊക്കെ അരങ്ങുവാഴുന്നിടത്ത് ഷവർമ്മക്ക് ഇന്നുമൊരു സ്ഥാനമുണ്ട്.
90 S ലോക്കെ ജനിച്ചവർക്ക് അറിയാം ഷവർമ്മ എത്രത്തോളം കുട്ടികാലത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നത്. മറ്റു ഒരുപാട് വിഭവങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ഷവർമ്മ എന്നത് ഒരു അന്തസ്സ് തന്നെ ആയിരുന്നു പിന്നെ രുചിയിൽ കേമനും.
കുറച്ചു കാലങ്ങൾക്കിടയിൽ ഞാൻ കഴിച്ചിട്ടുള്ളത്തിൽ വെച്ച് വളരെ രുചികരമായ നിലവാരം ഉള്ള ഒരു ഷവർമ്മയും അത് ഉണ്ടാക്കുന്നിടവും ആണ് പരിചയപ്പെടുത്തുന്നത്.
ഷവർമഷി, The Happiness Roll.
പെരുമ്പാവൂർ – മുവാറ്റുപുഴ റോഡിൽ പ്രധാന ട്രാഫിക് സിഗ്നലിന്റെ അടുത്ത റോഡ് സൈഡിൽ ഉള്ള ഒരു ചെറിയ ഓപ്പൺ റസ്റ്ററന്റ് ആണ് ഷവർമഷി. നാല് ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ ഒരു പ്രസ്ഥാനം. പിള്ളേർ ഒരു ആവേശത്തിന് രസം കയറി തുടങ്ങിയ ഷവർമഷി പക്ഷെ ഇപ്പൊ ദേ കൈ വിട്ടു പോയിരിക്കുന്നു. തൊട്ടടുത്തുള്ള ടൗണുകൾ ആയ കാക്കനാടും , മൂവാറ്റുപുഴയിലും , കോതമംഗലത്തും ഫ്രാഞ്ചൈസികൾ ആയിരിക്കുന്നു അത് കൂടാതെ മലബാറിലെ പല പ്രമുഖ ടൗണുകളിലേക്കുമുള്ള പ്രയാണത്തിലും ആണ്.
കൗതുകം കൊണ്ട് എന്താണ് ഈ സ്ഥാപനത്തിന്റെ പേരിന്റെ അർഥം എന്ന് എല്ലാവരേയും പോലെ ചോദിച്ചു, അറേബ്യയൻ ഭാഷയിൽ സന്യാസിമാരും ആയി ബന്ധപ്പെട്ട എന്തോ ആണെന്നാണ് അറിയാൻ സാധിച്ചത്. പക്ഷെ ഇവിടെ എത്തിച്ചേരുന്നവർ സന്യാസിമാരെ പോലെ അൽപ്പ ഭക്ഷണം അല്ല ആഗ്രഹിക്കുന്നത് എന്ന് മനസിലായി , പാർസൽ മേടിക്കുന്നവർ മിക്കവാറും മൂന്നും നാലും റോൾ കൊണ്ടാണ് പോകുന്നത്.

ഷവർമഷിയിലെ ഷവർമ്മയുടെ പ്രത്യേകത.
നാല് പാർട്ട്നേഴ്സിൽ ആരുടെയോ ഒരാളുടെ വിദേശത്തുള്ള ബന്ധു നൽകിയ രുചി കൂട്ടിൽ നിന്നും ആണ് ഷവർമഷി ആരംഭിക്കുന്നത്. രുചിക്കൂട്ടിന്റെ ഒപ്പം ഇവരുടെ എനർജി കൂടി ചേർന്നപ്പോൾ സംഭവം സക്സസ്. സാധാരണ നമ്മുടെ നാട്ടിൽ ലഭ്യമായ ഷവർമ്മയിൽ നിന്നും ഷവർമഷി – ഷവർമ്മ വ്യത്യസ്തമാകുന്നത് അതിന്റെ പുറമെ തന്നെ ആണ്. കുബൂസിൽ പൊതിഞ്ഞ റോളുകളും , അത് പ്ലേറ്റിലും ആക്കി കഴിച്ചിട്ടുള്ളവർക്ക് ഷവർമഷിയിലെ ഷവർമ്മ കയ്യിൽ കിട്ടുമ്പോൾ തന്നെ പ്രകടമായ ആ വ്യത്യസ്തത മനസിലാക്കാം. റുമാലിറൊട്ടിയിൽ ആണ് ഈ ഷവർമ്മ തയ്യാറാക്കുന്നത്. Ingredients- ന്റെ കാര്യത്തിൽ യാതൊരു വിധത്തിലും നിലവാരം കുറച്ചിട്ടില്ല എന്നത് കഴിക്കുമ്പോൾ തന്നെ മനസിലാകും. ധാരാളം വെജിറ്റബിള്സും , ചിക്കനും, ഷവർമഷിയുടെ സ്വന്തം ഫ്രെയ്സും , സ്പെഷ്യൽ മയോണൈസും ,ചീസും, മറ്റു ചേരുവകളും എല്ലാം ചേർത്ത് ഭംഗിയായി പൊതിഞ്ഞു നമ്മുടെ കയ്യിൽ എത്തുമ്പോൾ ഒരു ഒന്നന്നൊരാ ഐറ്റം ഉണ്ടാകും.
ഏകദേശം 120 ഗ്രാമോളം ഫ്രഷ് ചിക്കൻ ഇവർ ഒരു ഷവർമ്മയിൽ ഉൾകൊള്ളിക്കുന്നുണ്ട്. ക്വളിറ്റി ഭക്ഷണം രുചി കൊണ്ട് മാത്രമല്ല അറിയുക എന്നാണ് പറയുക, ഭക്ഷണത്തിനു ശേഷം കുറച്ചു സമയം കഴിയുമ്പോൾ തന്നെ നമുക്ക് മനസിലാക്കാം കഴിച്ച ഫുഡിന്റെ നിലവാരം ആ കാര്യത്തിൽ ഷവർമഷിയിലെ ഷവർമ്മക്കു നൂറിൽ നൂറാണ് മാർക്ക്.
സോറി ഈ ഷവർമ്മ സ്നാക്ക് ആക്കാൻ ശ്രമിക്കല്ലേ…
മറ്റെല്ലാ വിദേശ നാടുകളിലും ഫുഡ് എന്നാൽ ഇതുപോലെ ഉള്ള റോളോ അല്ലെങ്കിൽ ഒന്നോ രണ്ടോ ഐറ്റംസ് ചേർന്നതാകും, പക്ഷെ നമ്മൾ മലയാളികളെ സംബന്ധിച്ചു അതൊക്കെ വെറും ചായ കുടി, നമുക്ക് ഫുഡ് എന്നാൽ ഒരു പ്ലേറ്റും ചോറും നാലഞ്ചു സൈഡ് കറികളും രണ്ടു ഒഴിക്കാനുള്ള ചാറും പിന്നെ ബീഫോ അല്ലെങ്കിൽ ഫിഷോ ഒരു ഫ്രെയ്യും ചേർന്നതാണ്.
മിക്കവാറും നമ്മുടെ നാട്ടിലെ എല്ലാ ആളുകളും ഷവർമ്മയെ ഒരു സ്നാക്ക് ആയാണ് കാണുന്നത്, ഒരു ജസ്റ്റ് ഫോർ ഇടവഴി ഫുഡ് പക്ഷേ ഷവർമഷിയിലെ ഷവർമ്മ അങ്ങനെ കണ്ടാൽ ചിലപ്പോൾ പണി കിട്ടിയേക്കും. 120 ഗ്രാം ചിക്കനും ,വെജും കൂടെ മറ്റു പല പല ഐറ്റംസും എല്ലാം കൂടി അങ്ങ് ചേരുമ്പോൾ ഒരു കയ്യിൽ ഒതുങ്ങാത്ത റോളാണ് നമുക്ക് കിട്ടുക. ഒരു ബിരിയാണി കഴിച്ചു ഏമ്പക്കം വിട്ടു വയറും തിരുമ്മി എഴുന്നേറ്റു പോകുന്ന ശരാശരി മലയാളിക്ക് കിട്ടുന്ന ആ ഒരു ഇത് , ഷവർമഷിയിലെ ഒരു റോൾ ഷവർമ്മ കഴിച്ചാൽ കിട്ടും. അതുകൊണ്ടു ഉച്ചക്ക് നല്ല ഫുഡൊക്കെ അടിച്ചു ഈവനിംഗ് സ്നാക്ക്സ് ആയി ഷവർമ കഴിക്കാൻ വരുന്ന ചെക്കൻമാർ ജാഗ്രതൈ…
മെക്സിക്കനും സ്പെഷ്യലും ആണ് പുലികൾ.
രുചിയിലും ഗുണത്തിലും കേമൻ ആയ ഷവർമഷിയിലെ റോൾ ഷവർമ്മ റുമാലി റൊട്ടിയിൽ മാത്രമല്ല നമ്മൾ മലയാളികളുടെ ദേശീയ വിഭവം ആയ പൊറോട്ടയിലും ലഭ്യമാണ്. ഏതാണ്ട് എട്ടോളം വ്യത്യസ്തങ്ങളായ ഷവർമ്മയിൽ ഏറ്റവും അധികം ആളുകൾ ട്രൈ ചെയ്യുന്നത് മെക്സിക്കൻ ഷവർമ്മയും , സ്പെഷ്യൽ ഷവർമ്മയും ആണ്. ഈ രണ്ടു റോളുകൾ ആണ് ഞാനും രുചിച്ചു നോക്കിയത്. മെക്സിക്കൻ ഷവർമ്മ എന്നത് സ്പൈസി ആയിട്ടുള്ളതും, സ്പെഷ്യൽ റോൾ കൃത്യമായി എല്ലാ ചേരുവകളുടെയും രുചി തരം തിരിച്ചു നമുക്ക് മനസിലാക്കാൻ സാധിക്കുന്ന ഒന്നാണ്. ചീസ് അധികം ഇഷ്ട്ടപ്പെടാത്ത ആളുകൾക്ക് അതിന്റെ അളവ് യഥേഷ്ടം കൂട്ടാനും കുറക്കാനും പറയാം. ഇത്തരം സ്പെഷ്യൽ ആയ കാര്യങ്ങളൂം പിന്നെ രണ്ടാമതൊരു റോൾ ഓർഡർ ചെയ്യാനോ , അഡിഷണൽ സോസിനു വേണ്ടിയോ പറയാൻ ആയി കാത്തിരിക്കേണ്ട ഷവർമഷിയുടെ WhatsApp Number – ലേക്ക് ഒരു മെസ്സേജ് ഇട്ടാൽ മതി,
വൈകുന്നേരങ്ങളിൽ മാത്രം ആണ് ഷവർമഷിയുടെ ഇപ്പോഴത്തെ പ്രവർത്തി സമയം. പെരുമ്പാവൂരിലെ ഷവർമഷിയിൽ അത്യാവശ്യം പാർക്കിങ് സൗകര്യം ഉണ്ട് അത് കൂടാതെ ഇവരുടെ റസ്റ്ററന്റിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ സോമറ്റോ വഴിയും ആവശ്യക്കാർക്ക് ഷവർമഷി ഷവർമ്മ റോൾ ഓർഡർ ചെയ്തു കഴിച്ചു നിർവൃതി അടയാം.

ഈ മെനുവിൽ കാണുന്ന എല്ലാ ഐറ്റംസും എപ്പോളും ലഭ്യമാണ്.

Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.