March 1, 2017 TravelAdmin

പരന്ന പ്രകൃതി ദൃശ്യങ്ങളും, മലകളും, മഞ്ഞും, നീണ്ട് നിവർന്ന് കിടക്കുന്ന പാതകളും മാത്രമല്ലല്ലോ ഒരു യാത്രികനെ ആകർഷിക്കുന്നത് അത്തരം യാത്രകളിൽ മാത്രം ഒതുങ്ങാനും ഒരു സഞ്ചാരിക്ക് സാധിക്കില്ല. ഒരു അപരിചിത പ്രദേശത്തെ ജനജീവിതം, സംസ്കാരം, ഭാഷ, ഭക്ഷണം തുടങ്ങിയ എല്ലാ വൈവിദ്ധ്യങ്ങളും നമ്മൾ സഞ്ചാരികളെ ആകർഷിക്കും.ഇത്തരത്തിലുള്ള അപഗ്രഥനങ്ങൾക്ക് എപ്പോഴും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതാണ് ഉത്തമം. സെക്കന്തരബാദിലെ ഒരു ലോഡ്ജ് മുറിയിൽ നിന്ന് സായം സന്ധ്യയിൽ ക്യാമറയും തൂക്കി ചാർമിനാറിന്റെ പരിസരത്തേക്ക് ബസ് കയറിയതും ആ വൈവിദ്ധ്യങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ആണ്. പകലിന്റെ മരണമണി മുഴുങ്ങുന്ന വൈകുന്നേരങ്ങൾ ജന ജീവിതം കാണാൻ താൽപ്പര്യപെടുന്ന സഞ്ചാരികൾക്ക് നിറ കാഴ്ചയുടെ വിരുന്ന് ഒരുക്കും.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ആളുകൾ, കച്ചവട ലാഭം തലേ ദിവസത്തെ ഒപ്പമെത്തിക്കാൻ പാട് പെടുന്ന വ്യാപാരികൾ, ആൾക്കൂട്ടത്തിനിടയിൽ നിന്ന് തങ്ങളുടെ ഇരകളെ റാഞ്ചി എടുക്കാൻ കറങ്ങി നടക്കുന്ന റിക്ഷക്കാർ, ടൂറിസ്റ്റുകൾ, മാലയും വളയും ,മുത്തുകളും കൈകളിൽ കൊണ്ട് നടന്ന്…

March 1, 2017 TravelAdmin

നമ്മുടെ വീടിന്‍റെ  വാതില്‍  കുറച്ചു  ദിവസങ്ങള്‍  തുറന്നു  ഇടുന്നതിനെ  പറ്റി  ചിന്തിച്ചിട്ടുണ്ടോ ,ഒരു ശരാശരി  മലയാളി  സ്വപനത്തില്‍  പോലും  ചിന്തിക്കാത്ത  കാര്യം അല്ലേ… കഴിഞ്ഞ 600 വര്‍ഷങ്ങളോളം ആയി  വീടിനു൦  , സ്ഥാപങ്ങള്‍ക്കും  വാതില്‍ കൊട്ടി അടക്കാത്ത  ഒരു  ഗ്രാമം  ഉണ്ട്  നമ്മുടെ  രാജ്യത്ത്    ഇതാണ് ആ ഗ്രാമം ‘​ ‘വാതിലുകൾ ഇല്ലാത്ത ഗ്രാമം’.( ‘Doorless village’ ) ലോകത്ത് മറ്റേത് പ്രദേശത്തിനും അവകാശപ്പെടാൻ സാധിക്കാത്ത വിശേഷണത്തിന്റെ ചരിത്ര വിസ്മയം നൂറ്റാണ്ടുകളായി നിലനിർത്തുന്ന ഗ്രാമം. മഹാരാഷ്ട്രയുടെ ഉൾഗ്രാമങ്ങളും, തനതായ ജീവിത രീതികളും തേടിയുള്ള യാത്രയിൽ ആണ് ഇവിടെ എത്തി ചേർന്നത്.അഹമദ്നഗറില്‍ നിന്ന് ബസിൽ ശിഘ്നാപൂരിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ കരുതി ഏറിയാൽ അഞ്ചോ പത്തോ വീടുകൾ പാരമ്പര്യത്തിന്റെയും, വിശ്വാസ്സത്തിന്റെയും പേരിൽ ഇന്നും ആചാരമായി വാതിലുകൾ ഇല്ലാതെ കാണുമായിരിക്കും ,അല്ലാതെ ഇന്നത്തെ കാലത്ത് ഒരു ജനതയും ഇത്തരം അബദ്ധജഡിലമായ തീരുമാനം കൈകൊള്ളില്ലല്ലോ. ആ ചിന്തകളുടെ മേൽ കനത്ത ചാട്ടൂളി പ്രഹരമേറ്റ് ആ സത്യം…

March 1, 2017 TravelAdmin

മഞ്ഞും നൂൽ മഴയും ഒരുമിച്ച് പെയ്യുന്ന പ്രഭാതത്തിൽ തുഷാര കണങ്ങളും മഴതുള്ളികളും സൂര്യവീചികളും ഗ്രാമീണ ഭംഗിക്ക് ചാരുതയേകുമ്പോൾ ഒരു പ്രഭാത സവാരിക്ക് ഇറങ്ങി. സുന്ദരമായ കാഴ്ചകൾക്ക് പശ്ചാത്തല സംഗീതമൊരുക്കി വിവിധ ഇനം കിളികൾ. കേരളത്തിനകത്തുള്ള ഈ തമിഴ് നാടൻ ഗ്രാമത്തിന്റെ പ്രഭാത ഭംഗി ഏത് പ്രകൃതി സ്നേഹിയുടെയും മനം കവരുന്നതാണ്.ഇത്തരം ദൃശ്യങ്ങളുടെ ഭൂതകാല സ്മരണകൾ തന്നെ അല്ലേ നമ്മൾ സഞ്ചാരികളെ വീട്ടിൽ ചടഞ്ഞ് കൂടി ഇരിക്കാൻ അനുവദിക്കാത്തതും. പെട്ടന്ന് വന്ന മഴ നവനീത് ഹോട്ടലിൽ എത്തിച്ചു.ഇടുക്കി YHAl യൂണിറ്റ് സംഘടിപ്പിച്ച ചൊക്ര മുടി, യെല്ലപെട്ടി, ടോപ്പ് സ്റ്റേഷൻ ട്രെക്കിഗിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ദേവികുളം അഡ്വഞ്ചർ അക്കാദമയിൽ എത്തിയതാണ്.തലേ ദിവസത്തെ ചൊക്രമുടി മല കയറ്റത്തിന്റെ സൈഡ് എഫക്റ്റ് മാറ്റി ഒന്ന് ഉഷാറാകാൻ ഒരു ചായ ഊതി കുടിക്കുന്നതിനിടയിൽ സഹയാത്രികൻ വിഷ്ണുവും എത്തി, പൂനൈയിൽ ആർമി ഉദ്യോഗസ്ഥൻ ആണ് ഇദ്ധേഹം.വിഷ്ണുവിന് പുറകേ യാത്രികർ ഓരോരുത്തരായി എത്തി. പ്രാതലിനു ശേഷം ഓരോ പൊതി ഉച്ചഭക്ഷണവും…

March 1, 2017 TravelAdmin

=ഇത്  ചോപ്ട (8790 feet)  ‘ഇന്ത്യയിലെ സ്വിസർലൻഡ് ‘( Mini Switzerland of India)  പഞ്ചകേദാരങ്ങളിലെ ഒന്നായ തുംഗനാഥിന്റെ ബേസ് ക്യാമ്പ്. പ്രകൃതി അതിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി ഇത്രയും മനോഹാരിത ഏകിയ പ്രദേശങ്ങൾ ഇന്ത്യയിൽ കുറവാണന്ന് നിസംശയം പറയാം. പ്രകൃതിയുടെ ആരാധകൻ ആയ ഒരു സഞ്ചാരി നിശ്ചയമായും കണ്ടിരിക്കേണ്ട ’10’ സ്ഥലങ്ങളിൽ ഒന്നെന്ന് വ്യക്തിപരമായി ഞാൻ വിശ്വസ്സിക്കുന്നു, അത്തരത്തിൽ ഉള്ള  വിശ്വാസ്സമായിരിക്കും ഹരിദ്വാറിൽ നിന്ന് വണ്ടി പോലും ഇല്ലാത്ത കാലത്ത് പൊറ്റക്കാടിനെയും, രാജൻ കാക്കനാടനെയും ഇവിടെ എത്തിച്ചത്. ചോപ്ടയിൽ തങ്ങാൻ ഭേദപെട്ട സൗകര്യമുണ്ട്, 2011-ൽ ഞാൻ ചെന്നപ്പോൾ കണ്ട സൗകര്യത്തിന്റെ നേരെ ഇരട്ടി 2013-ൽ ഉണ്ടായിരുന്നു,,, (ആദ്യ തവണ ചെന്നപ്പോൾ കറന്റ് പോലും ഇല്ലായിരുന്നു.) ട്രെക്കിംഗ് ഹരമാക്കിയവരുടെ പറുദീസയാണിവിടം, ചോപ്ടയിൽ നിന്ന് തുഗനാഥ് ക്ഷേത്രത്തിലേക്കുള്ള 4 Km ട്രെക്കിഗ് കഴിഞ്ഞാൽ വളരെ അപകടം പിടിച്ച പാതയിലൂടെ ചന്ദ്രശിലയിലേക്ക്……( 13,000 feet ,Zero Oxygen areas are here, Sylenders available…